mvpa56
കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം ക്യാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഡീൻകുര്യാക്കോസ്, ജോയി മാളിയേക്കൽ, ടി.ജെ. വിനോദ്, പി.പി. എൽദോസ്, ജോസഫ് വാഴയ്ക്കൻ, വി.ജെ. പൗലോസ്, പായിപ്രകൃഷ്ണൻ, മാത്യു കുഴൽനാടൻ എന്നിവർ സമീപം.

മൂവാറ്റുപുഴ: ശബരിമല വിധിയുടെ മറവിൽ രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു . മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധികൾ പലതിലും നടപ്പിലാക്കുവാൻ കാണിക്കാത്ത തിടുക്കമാണ് ശബരിമല വിധി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ കാണിക്കുന്നത്. കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ. വിനോദ്,എൽദോസ് കുന്നപ്പിള്ളി എം എൽ എ, ഡീൻ കുര്യാക്കോസ്,ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു.
ബൂത്തുതല പ്രവർത്തനങ്ങൾ എ.ഐ.സി.സി സെക്രട്ടറി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു. എന്റെ ബൂത്ത് എന്റെ അഭിമാനമെന്ന കോൺഗ്രസ് പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചു. സമാപന സമ്മേളനം യു.ഡി.എഫ്. കൺവീനർ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.