കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ വിദ്യാഭാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ മികച്ച വിജയം നേടിയ വ്യാപാരികളുടെയും ജീവനക്കാരുടെയും മക്കളായ 60 പേർക്കാണ് അവാർഡ് നൽകിയത്. ചേംബർ പ്രസിഡന്റ് വി.എ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ അഡ്വ .വി. സലിം അവാർഡ് വിതരണം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ, വൈസ് പ്രസിഡന്റുമാരായ ജി. കാർത്തികേയൻ, സെക്രട്ടറി സജി, ട്രഷറർ ടി.ഡി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ പി. രമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ജോസ് കുത്തൂർ നന്ദിയും പറഞ്ഞു .