mvpa56
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്ക്തല ബാലോത്സവം സുഷമ മാധവൻ ഉദ്ഘാടനം ചെയ്യുന്നു: സി.ടി. ഉലഹന്നാൻ, എം.എ. പരമേശ്വരൻ നായർ, ജോസ് കരിമ്പന, കെ.എം. ഗോപി എന്നിവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്കുതല ബാലോത്സവം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എ. പരമേശ്വരൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ഗോപി, താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന, ജോയിന്റ് സെക്രട്ടറി സി.ടി. ഉലഹന്നാൻ, ലൈബ്രറി സെക്രട്ടറി ടി.എസ് സോമൻ, കെ.പി. രതീശൻ, പി.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. താലൂക്കിലെ ലൈബ്രറികളിൽ ബാലവേദികളിലെ സർഗോത്സവത്തിൽ നിന്ന് വിജയിച്ച കുട്ടികളാണ് ബാലോത്സവത്തിൽ പങ്കെടുക്കുന്നത്.