namajapam-paravur-joshi
അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പെരുവാരം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ നാമജപത്തിൽ പറവൂർ ജ്യോതിസ് പ്രഭാഷണം നടത്തുന്നു.

പറവൂർ : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിലുള്ള അനാവശ്യ കൈകടത്തിലിനെതിരെ അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പെരുവാരം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ നാമജപം നടത്തി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച്‌ ജ്യോതിഷ പണ്ഡിതൻ പറവൂർ ജ്യോതിസ് പ്രഭാഷണം നടത്തി. അയ്യപ്പസേവാ സംഘം സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗം ഐ.കെ. ഉണ്ണിക്കൃഷ്ണൻ, യൂണിയൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ശാഖാ സെക്രട്ടറി വി.എസ്. ഉണ്ണിക്കൃഷ്ണ പണിക്കർ, ട്രഷറർ എം.എൻ. മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.