തൃക്കാക്കര: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിച്ച ഒമ്പതാമത് ഇന്ത്യൻ ഓയിൽ രാജഗിരി നാഷണൽ ബിസിനസ് ക്വിസിൽ (ആർ.എൻ.ബി.ക്യു) സ്റ്റുഡന്റ്, കോർപ്പറേറ്റ് വിഭാഗങ്ങളിൽ യഥാക്രമം ബംഗളൂരു പി.ഇ.എസ് യൂണിവേഴ്‌സിറ്റി, ടി.സി.എസ് ചെന്നൈ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബംഗളൂരു പി.ഇ.എസിനുവേണ്ടി അഖിൽ സിദ്ധാർത്ഥ് പി, പ്രീതം ഉപാധ്യ എന്നിവർ അടങ്ങിയ ടീമും ടി.സി.എസ് ചെന്നൈയ്ക്കുവേണ്ടി ജയകാന്തൻ. ആർ, ബിബിൻ ബാബു എന്നിവരും മത്സരിച്ചു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥി പി.എസ് മോനി(ഇന്ത്യൻ ഓയിൽ സ്‌റ്റേറ്റ് ഹെഡ് ആന്റ് ചീഫ് ജനറൽ മാനേജർ) വിജയികൾക്ക് ഒരു ലക്ഷം രൂപവീതം സമ്മാനത്തുക കൈമാറി. ഡോ. മാത്യു വട്ടത്തറ സി.എം.ഐ (രാജഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റുഡന്റ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പായി ഐ.ഐ.എസ്.ഇ.ആർ മൊഹാലിയും സെക്കന്റ് റണ്ണറപ്പായി മൈക്ക അഹമ്മദാബാദും തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേറ്റ് വിഭാഗത്തിൽ നൊവാർട്ടിസ് ഹൈദരാബാദ്, നെക്‌സസ് കൺസൾട്ടിങ് ബംഗളൂരു എന്നിവ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പായി. ആകെ 3.8 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. മിതേഷ് അഗർവാൾ (വൈസ് പ്രസിഡന്റ് ആന്റ് സി.ടി.ഒ ഒഫ് ഒറാക്കിൾ ഇന്ത്യ) ആയിരുന്നു ക്വിസ് മാസ്റ്റർ.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡായിരുന്നു മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ. സമാപന സമ്മേളനത്തിൽ ദിനേഷ് പി. തമ്പി (കെ.എം.എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആൻഡ് ഡെലിവറി സെന്റർ ഹെഡ് ടി.സി.എസ് കേരള), റേയ് സൈമൺ (സീനിയർ ഡയറക്ടർ, ക്യാപ് ജമിനി), ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്സിക്യൂട്ടിവ് ഡയറക്ടർ, രാജഗിരി കോളേജ്), ഡോ. ബിനോയ് ജോസഫ്(പ്രിൻസിപ്പൽ) എന്നിവർ പങ്കെടുത്തു.