മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ സീബ്രാവരകൾ മാഞ്ഞതോടെ റോഡുകൾ മുറിച്ചു കടക്കാനാകാതെ കാൽനട യാത്രക്കാർ ദുരിതത്തിൽ. മൂവാറ്റുപുഴ നഗരത്തിലെ എം.സി റോഡിലും കൊച്ചി - ധനുഷ്കോടി റോഡിലും അടയാളപ്പെടുത്തിയിരുന്ന സീബ്രാവരകൾ മാഞ്ഞതോടെ ജീവൻ പണയംവച്ചാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്‍. ഇതിനിടെ അപകടം ഉണ്ടാകുന്നത് പതിവാണ് .
നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചേരിത്താഴത്തും ബി.ഒ.സിയിലും ഇ.ഇ.സി. മാർക്കറ്റ് ജംഗ്ഷനിലും മാർക്കറ്റ്, വൺവേ ജംഗ്ഷനുകളിലുമാണ് കാൽനടയാത്രക്കാർ ഏറെ വിഷമിക്കുന്നത്. ഇരുഭാഗങ്ങളിലേക്കും ചീറിപ്പാഞ്ഞുവരുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്കിടയിലൂടെ അതിസാഹസികമായാണ് ചെറുപ്പക്കാർ പോലും റോഡ് മുറിച്ചുകടക്കുന്നത്. പ്രായമായർ ഏറെസമയം കാത്തുനിന്നതിനുശേഷം ആരുടെയെങ്കിലും സഹായത്തോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്.
ഒരുവർഷം മുമ്പ് അടയാളപ്പെടുത്തിയ സീബ്രാവരകൾ പൂർണമായും മാഞ്ഞുപോയി. ഉണ്ടായിരുന്ന അടയാളങ്ങളും മഴ ശക്തിയായതോടെ ഇല്ലാതായി. കാൽനടക്കാരുടെ സുരക്ഷയ്ക്ക് സീബ്രാവരകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. നഗരത്തിലെ മറ്റു പ്രധാന ജംഗ്ഷനുകളിലും സ്‌കൂളിനു സമീപത്തുമെല്ലാം നേരത്തെ സീബ്രാവരകൾ ഉണ്ടായിരുന്നു. പതിവ് രീതിയിൽ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ ശ്രമിക്കുന്നതോടെ വാഹനങ്ങൾ പെട്ടെന്നു ബ്രേക്ക് ചെയ്യുന്നതിനിടെ പിന്നാലെ എത്തുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാറുണ്ട് .
നടപടി വേണം
നഗരത്തിലെ പ്രധാനറോഡുകളിൽ മാഞ്ഞുപോയ സീബ്രാവരകൾ അടിയന്തരമായി അടയാളപ്പെടുത്തണം. തിരക്കേറിയ പ്രധാനജംഗ്ഷനുകളിൽ പൊലീസിന്റെ സേവനവും ലഭ്യമാക്കണം. റസിഡന്റ്സ് അസോ.