മൂവാറ്റുപുഴ : മുളവൂർ എം.എസ്.എം സ്‌കൂളിൽ നടന്ന ബഹിരാകാശ വാരാചരണ പരിപാടികളുടെ സമാപനം സ്‌കൂൾ മാനേജർ എം.എം. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ വീഡിയോ പ്രദർശനം, പ്രസംഗ, ചിത്രരചനാ മത്സരം, ബോധവത്ക്കരണ ക്ലാസുകൾ, പതിപ്പുകളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. മനുഷ്യരാശിയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിഗ് ആൽബം പഞ്ചായത്ത് അംഗം സീനത്ത് അസിസ് പ്രകാശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത് , ഫാറൂഖ് എം എ, മുഹമ്മദുകുട്ടി സി.എ എന്നിവർ സംസാരിച്ചു.