മൂവാറ്റുപുഴ: കിടപ്പു രോഗികളെ അടക്കം പരിചരിക്കുന്നതിൽ മാതൃകാപരമായപ്രവർത്തനങ്ങളാണ് തണൽ കാഴ്ച വയ്ക്കുന്നതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
ലോകപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് കെയർ യൂണിറ്റും സംഘടിപ്പി
ച്ച വോളന്റിയർ മീറ്റും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ എ .തണൽ ചെയർമാൻ പി.എ.മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. തണൽ പ്രസിഡന്റ് നാസർ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്തംഗം എൻ.അരുൺ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, വൈസ്പ്രസിഡൻറ് എം.പി.ഇബ്രാഹീം,എം.എം.കബീർ, സി.എ. ബാവ ,സോളാസ് പ്രതിനിധി ലബീബ് ബക്കർ ,എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി സാഫ് ബിൻ
അസ്ലം നന്ദി പറഞ്ഞു. ചടങ്ങിൽ പ്രളയ ദുരിതാശ്വാസ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തണൽ വോളന്റിയർമാരെ ആദരിച്ചു.ചികിത്സാ സഹായം സ്നേഹവർഗീസിന്, കൈമാറി. ,ഇലാഹിയ കോളേജ് യൂത്ത് റെഡ്ക്രോസ് വോളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, നടന്നു. തുടർന്ന് ഡോ: ഹംസ, ഫാമിലി കൗൺസലിഗ് ക്ലാസെടുത്തു.