ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച 43 -ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ളാസെടുത്തു.