dominic-
ആലുവ സെന്റ് ഡൊമിനിക് ഇടവക ദേവാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രളയ സഹായ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. ജോസ് പുതിയേടത്ത് നിർവഹിക്കുന്നു

ആലുവ: ജാതിയെയും മതത്തെയുമെല്ലാ പടിക്ക് പുറത്താക്കി പ്രളയബാധിതർക്ക് 15 ലക്ഷത്തിലേറെ രൂപയുടെ സഹായങ്ങൾ വിതരണം ചെയ്ത് ആലുവ സെന്റ് ഡൊമിനിക് ഇടവക ദേവാലയം മാതൃകയായി. ഇന്നലെ നടന്ന മൂന്നംഘട്ട സഹായ വിതരണം വികാരി ഫാ. ജോസ് പുതിയേടത്ത് നിർവഹിച്ചു.

പ്രളയം ബാധിക്കാത്ത ഇടവകയിലെ 650 കുടുംബങ്ങളിൽ നിന്നായി സമാഹരിച്ച 15,06,102 രൂപയുടെ വീട്ടുപകരങ്ങളാണ് 530 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ ഇടവകാംഗങ്ങൾ ഏറെ ആവേശത്തോടെ പദ്ധതിയുമായി സഹകരിക്കുകയായിരുന്നുവെന്ന് വികാരം ഫാ. ജോസ് പുതിയേടത്ത് പറഞ്ഞു. കിടക്കകൾ, തലയിണകൾ, തലയിണ കവറുകൾ, പുൽപ്പായ, കസേരകൾ, ബക്കറ്റുകൾ, കപ്പുകൾ, ബെഡ്ഷീറ്റുകൾ, തോർത്ത് തുടങ്ങിയവയാണ് കിറ്റുകളിലുണ്ടായിരുന്നത്.

സഹ. വികാരി ജിനു ചെത്തിമറ്റം, ബിനോയ് തേയ്ക്കാനത്ത്, വിൻസെന്റ് തോട്ടത്തിൽ,ഡൊമിനിക് കാവുങ്കൽ, ഫ്രാൻസിസ് മംഗലശേരി,നൈസ് പണിക്കാരൻ, ജോർജ് കോട്ടൂരാൻ, മനീഷ് തോണിത്തറ, ജെയിംസ് പയ്യപ്പിള്ളി, തങ്കച്ചൻ പെരുമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.