നെടുമ്പാശേരി: കേന്ദ്ര സർക്കാരിന്റെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി ദേശം കവലയിൽ സംഘടിപ്പിച്ച കർഷക സമര സായാഹ്നം ജില്ലാ വൈസ് പ്രസിഡൻറ് പ്രൊഫ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എം.വി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.