stallions
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി 'മൈ ബഡി' എന്ന പേരിൽ തുടർച്ചയായി അഞ്ചാം വർഷവും സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്റർ സംഘടിപ്പിച്ച 'ഓർമ്മിക്കാൻ ഒരു ദിനം' പരിപാടിയിൽ നിന്നും

ആലുവ: ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി 'മൈ ബഡി' എന്ന പേരിൽ തുടർച്ചയായി അഞ്ചാം വർഷവും സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്റർ 'ഓർമ്മിക്കാൻ ഒരു ദിനം' സംഘടിപ്പിച്ചു. അദ്ധ്യാപകരും സേവന സന്നദ്ധരായ വിദ്യാർത്ഥികളുമാണ് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം കീഴ്മാട് എയലി ഹിൽസിൽ എത്തിയത്.

ജില്ലയിലെ 20 ഓളം സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി അഞ്ച് പേർ വീതം 100 ഓളം ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെത്തി. അങ്കമാലി ഫിസാറ്റ് എൻജി​നിയറിംഗ് കോളേജ്, കളമശേരി രാജഗിരി സ്‌കൂൾ, ആലുവ നിർമല സ്‌കൂൾ, വിദ്യാധിരാജ സ്‌കൂൾ, ഗവ. സ്‌കൂൾ, വാഴക്കുളം ജാമിയ ഹസ്സാനിയ എന്നിവിടങ്ങളിലെ സ്‌കൂൾ വാളണ്ടിയേഴ്‌സും സദസ്സും കൊഴുപ്പിക്കാനെത്തി. ഗാനാലാപനം, നൃത്തം, ചിത്ര രചന, സംഘം തിരിഞ്ഞുള്ള മത്സരങ്ങൾ എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

ഫിസാറ്റ് എൻജി​നിയറിംഗ് കോളേജ് അദ്ധ്യാപകൻ പ്രൊഫ. ജിബി വർഗീസ്, സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപക സംഘടനാ ഭാരവാഹി സുശീല കുര്യച്ചൻ, സിസ്റ്റർ ജയമരിയ, സ്റ്റാലിയൻസ് പ്രസിഡന്റ് പി.ഐ. ജോയ്, സെക്രട്ടറി സാം ഇമ്മാനുവേൽ, കൺവീനർ അബൂബക്കർ, ലെസ്ലി ജോസഫ്, ടി.എസ്. ജോസഫ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.