nanma
കലാകാരന്മാരുടെ സംഘടനയായ നന്മ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

ആലുവ: കലാകാരന്മാരുടെ സംഘടനയായ നന്മ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. നന്മ പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട്, ജനറൽ സെക്രട്ടറി രവി കേച്ചേരി, വൈസ് പ്രസിഡന്റുമാരായ വിത്സൺ സാമുവൽ, അയിലം ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സുരേഷ് ഒഡേസ എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചു. നവകേരള സൃഷ്ടിക്കായി കലാ സാഹിത്യ സർഗാത്മക പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനാവശ്യമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് നന്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.