കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനവും 33-ാം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണവും യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. സാലറി ചലഞ്ചിലെ ഹൈക്കോടതി വിധിക്ക് എതിരായി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയാൽ നാണംകൊടുമെന്നു യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു.
സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ, ജനറൽ സെക്രട്ടറി കെ. വിമലൻ, ടി.എ. പദ്മകുമാർ, ബി. ഗോപകുമാർ, സി.വി. ബെന്നി, കോശി ജോൺ, കെ.എ. മനോജ് , ഡോ. മനോജ് ജോൺസൻ, കെ.സി. സുബ്രഹ്മണ്യൻ, എസ്. രാംദാസ് എന്നിവർ പ്രസംഗിച്ചു.