നെടുമ്പാശേരി: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതി മൂഴിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നാമജപ പ്രതിഷേധ യാത്ര നടത്തി. പാറക്കടവ് ചെറ്റാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കുറുമ്മശേരി ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം പാലപ്രശേരി നൂർ മസ്ജിദിലെ ഹിമാ ഹസിഫ് മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡൻറ് വിഷ്ണു, പി.ടി. രമേശൻ, മുരുകദാസ്, ദിനേശൻ, രാഹുൽ പാറക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.