sevabharathi-
സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഗൃഹോപകരണ വിതരണം വി.കെ.എൽ ഗ്രൂപ്പ് കമ്പനി ചെയർമാൻ ഡോ.വർഗ്ഗീസ് കുര്യനും സംവിധായകൻ അലി അക്ബറും ചേർന്ന് നിർവഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ എല്ലാ നശിച്ചവരെ സഹായിക്കാൻ സേവാഭാരതിയും ബഹറിനിലെ വി.കെ.എൽ ഗ്രൂപ്പ് ഒഫ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'സ്നേഹസ്പർശം പ്രോഗ്രാം സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. പറവൂർ ബി.ഡി.ഒ സി.ജി. കമലാകാന്തൻ അദ്ധ്യക്ഷത വഹിച്ചു. ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനം വി.കെ.എൽ ഗ്രൂപ്പ് കമ്പനി ചെയർമാൻ ഡോ.വർഗീസ് കുര്യൻ നിർവഹിച്ചു. സേവാഭാരതി സംസ്ഥാന കമ്മിറ്റി അംഗം എ.ടി. സന്തോഷ്‌കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, വി.കെ.എൽ ഗ്രൂപ്പ് കമ്പനി മാനേജർ പ്രദീപ് കാവുങ്കൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ല സേവാപ്രമുഖ് സി.പി. അപ്പു, ടി.ജി. മധുസൂദനൻ, എസ്. സോമൻ, എസ്. പ്രശാന്ത്, എം.വി. അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.