namajapam-kothamangalam
പിണ്ടിമന പഞ്ചായത്തിൽ നടന്ന നാമജപയാത്ര

കോതമംഗലം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ശരണ മന്ത്രങ്ങൾ മുഴക്കി ആയിരങ്ങൾ നാമജപയാത്ര നടത്തി. പിണ്ടിമന പഞ്ചായത്തിൽ നടന്ന നാമജപയാത്രയിൽ നൂറു കണക്കിന് ഭക്തർ അണിചേർന്നു. ശ്രീചിറ്റേക്കാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച റാലി മുത്തംകുഴിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ശബരിമല മുൻ മേൽശാന്തി പനങ്ങാട്ടുമന നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി ശബരിമല കർമസമിതി ജില്ലാ സമിതിഅംഗം കെ.പി. രമേശ് മുഖ്യ പ്രഭാഷണം നടത്തി.

ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. സോമൻ, എൻ.സി. ലാൽ (എൻ.എസ്.എസ്), കെ.കെ. ബിജു (കെ.പി.എം.എസ്), സുരേഷ് നമ്പൂതിരി (യോഗക്ഷേമസഭ), ശ്രീജിത്ത് എം.എ (ആൾ ഇന്ത്യ വീരശൈവ മഹാസഭ), ശ്രീകാന്ത്. ആർ (എസ്.ആർ.വി.സി.എസ്) ,കെ.കെ. അശോകൻ, വി.കെ. ഹരി , വിനോദ് സി.എസ്, സന്തോഷ് പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.