seminar
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്‌ക്കാരികവേദിയുടെ പതിനാലാമത് വാർഷീക പൊതുയോഗത്തിന്റ ഭാഗമായി നടത്തി​യ സെമിനാർ നടി ഗായത്രി ഉദ്ഘാടനം ചെയ്യുന്നു

പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്‌ക്കാരികവേദിയുടെ പതിനാലാമത് വാർഷീക പൊതുയോഗത്തിന്റ ഭാഗമായി സെമിനാർ നടത്തി.പ്രശസ്ത സിനിമസീരിയൽ നടി ഗായത്രി വിഷയാവതരണത്തോടെ ഉദ്ഘാടനം ചെയ്തു.ഉഷാകുമാരി വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ലോ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ക്രിസ്റ്റിമരിയ, പി.എം.അജിമോൾ, ഷീല.കെ.ഡി., ഡോ.വി.എം.രാമകൃഷണൻ, പി.വി.പ്രേമകുമാരി,വി.ആർ.മനോജ് തുടങ്ങിയവർ സംസാരിച്ചു.വനിതാ സാംസ്‌ക്കാരികവേദി ഭാരവാഹികളായി പി.വി.പ്രേമകുമാരി (പ്രസിഡന്റ്) നിർമ്മല കെ.എം., ആര്യമനോജ് (വൈസ്.പ്രസിഡന്റുമാർ) ഉഷാകുമാരിവിജയൻ (സെക്രട്ടറി), അജിമോൾ.പി.എം., സൂര്യപ്രഭ.യു.എസ്.(ജോ.സെക്രട്ടറിമാർ) സിന്ധുവിനോദ് (ട്രഷറർ) എന്നിവരടങ്ങുന്ന പത്തൊൻപതംഗ കമ്മി​റ്റിയെ തി​രഞ്ഞെടുത്തു.