remesh
ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ തണൽ പദ്ധതിയുടെ ഭാഗമായി ചേരാനെല്ലൂരിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു

കൊച്ചി: ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള തണൽ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ എം.ഡി അദീബ് അഹമ്മദാണ് സ്‌പോൺസർ. മൂന്നാമത്തെ വീടും അദീബ് തന്നെയാണ് സ്‌പോൺസർ ചെയ്‌തത്. ചേരാനെല്ലൂർ പതിനൊന്നാം വാർഡിൽ താസിക്കുന്ന ലാലൻ കോളരിക്കലിന്റെ വീടിനാണ് തറക്കല്ലിട്ടത്. മത്സ്യത്തൊഴിലാളിയായ ലാലനും അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് താമസം. പ്രളയത്തിൽ ഇവരുടെ വീട് തകർന്നിരുന്നു. പഞ്ചായത്തിൽ തകർന്ന 50 വീടുകൾ പുനർനിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഹൈബി ഈഡൻ പറഞ്ഞു..