namajapayathra
അയ്യപ്പ അനുഷ്ഠാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പാട്ടുകാവിൽ നടന്ന നാമജപയാത്ര

ആലുവ: ശ്രീ അയ്യപ്പ അനുഷ്ഠാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി​യ നാമജപയാത്ര മുട്ടം, കാട്ടിപ്പറമ്പ് കമ്പനിപ്പടി വഴി അമ്പാട്ടുകാവ് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ശ്രീ അയ്യപ്പ അനുഷ്ഠാന സംരക്ഷണ സമിതി ചെയർമാൻ ടി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്‌.ജെ.ആർ. കുമാർ മുഖ്യപ്രഭാഷണം നടത്തി. നാമജപയാത്രയ്ക്ക് ജെ. ഹരികുമാർ, കെ.ജി. രാധാകൃഷ്ണൻ, കെ.വി. സുനിൽ അമ്പാട്ടുകാവ്, വിനു മുട്ടം, ദാമോധര സനത് എന്നിവർ നേതൃത്വം നൽകി.