തൃപ്പൂണിത്തുറ : പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. ഇന്ന് രാവിലെ പതിവ് പൂജകൾ ,വൈകി 6.30ന് ദീപാരാധന , ചുറ്റുവിളക്ക്, മുളപൂജ ,അത്താഴപ്പുഴ ,ശ്രീഭൂതബലി. 7ന് അന്നദാന മണ്ഡപത്തിൽ ശ്രീ പൂർണത്രയീശ നൃത്തക്ഷേത്രത്തിന്റെ നൃത്തസന്ധ്യ , 8 ന് അഞ്ചുമന രജിത്തിന്റെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ് . നാളെ
രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവ് പോലെ .വൈകിട്ട് 6.30ന് ദീപാരാധന ,ചുറ്റുവിളക്ക്, തുടർന്ന് പൂജവയ്പ്പ് ,അത്താഴപൂജ , ശ്രീഭൂതബലി , 7ന് വെങ്കിടേശ്വര നൃത്ത വിഹാറിന്റെ നൃത്തനൃത്യങ്ങൾ . രാവിലെ 8ന് തൃപ്പൂണിത്തുറ ഗിരീഷിന്റെ മേള പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ് .