മൂവാറ്റുപുഴ: പ്രളായാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ലെെഫ് ഇന്ത്യയുടെ കെെത്താങ്ങ്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ലെെഫ് ഇൻഡ്യയുടെ പേരിൽ കമാൻഡർ സി.കെ. ഷാജിയും പാർട്ണർ റോയി കെ. വർഗീസും കൂടി 10 ലക്ഷം രൂപ സംഭാവന നൽകി. മൂവാറ്റുപുഴ കബനി ഹോട്ടൽ ഉടമകൂടിയായ സി.കെ. ഷാജി കബനിയുടെ പേരിൽ രണ്ട് ലക്ഷം രൂപ മുമ്പ് നൽകിയിരുന്നു. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലിനോടൊപ്പും സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഇവർ പത്ത് ലക്ഷം രൂപയുടെ ഡി.ഡി മുഖ്യമന്ത്രിയെ ഏല്പിക്കുകയായിരുന്നു.