വിവേക് കൃഷ്ണനും ശ്രീലേഖയ്ക്കും പ്രതിഭാപട്ടം
കൂത്താട്ടുകളം : എൻ.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയൻ എച്ച്.ആർ.ഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന വിജയപീഠം പരിശീലന പരിപാടി സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ പുരസ്‌കാരവിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ആർ.ഡി.ഒ അനിൽകുമാർ എൻ.എസ്.എസ് പ്രതിഭാപുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിജയപീഠം പരിശീലനപരിപാടിയിലെ പ്രതിഭകളായി വിവേക് കൃഷ്ണൻ (ഇലഞ്ഞി കരയോഗം) , കെ.എസ്.ശ്രീലേഖ (കാലാമ്പൂർ കരയോഗം) എന്നിവരെ തിരഞ്ഞെടുത്തു. പ്ലസ് ടു , എസ്.എസ്.എൽ.സി. വിഭാഗങ്ങളിൽ മികച്ച വിജയം നേടിയവരെയും വിവിധ ബിരുദാനന്തര വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. എൻ.എസ്.എസ് വനിതാ യൂണിയൻ സെക്രട്ടറി ജയ സോമൻ വിതരണം നടത്തി. സേവനമേഖലകളിൽ പ്രതിഭകളായവർക്കുള്ള പുരസ്‌കാരങ്ങൾ കൂത്താട്ടുകുളം നഗരസഭ ചെയർമാൻ പി.സി.ജോസ് , കൗൺസിലർ ഷീബ രാജു എന്നിവർ നൽകി. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നാരായണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർമാൻ ഹരി.എൻ.നമ്പൂതിരിക്ക് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിഭാഫലകം നൽകി. അദ്ധ്യാപക പുരസ്‌കാരങ്ങൾ നേടിയ വിധു.പി.നായർ, എൻ.സി. വിജയകുമാർ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി. ശ്രീധരീയം ദേവസ്വം കാറ്ററിംഗ് ചീഫ് ഷെഫ് സോണിക്ക് സേവനപുരസ്‌കാരം നൽകി ആദരിച്ചു. ആർ. ശ്യാംദാസ് അദ്ധ്യക്ഷനായി. എ.കെ. ജയകുമാർ, കെ.കെ. ദിലീപ്കുമാർ, സുമതി രാധാകൃഷ്ണൻ, കെ.എൻ.രാമൻ നായർ, എ.ബി. ജനാർദനൻ നായർ, സിന്ധു മനോജ്, വിജയനാഥൻ നായർ എന്നിവർ സംസാരിച്ചു.
-