tv

ചോറ്റാനിക്കര: എസ്.എൻ.ഡി.പി.യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ ബ്രഹ്മമംഗലം 740-ാം നമ്പർ ശാഖയിലെ ആർ.ശങ്കർ കുടുംബ യോഗം നിർമ്മിക്കുന്ന ടി.വി.. സുധാകരൻ സ്മാരക മന്ദിരത്തിന്റെ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു നിർവഹിച്ചു . ചെയർമാൻ ഷിബുമൂക്കന്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുബിലാൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഷാജികാട്ടൂർ, ടി.ഡി.. പ്രകാശൻ,പി.എൻ.ബാബു ,രവികോട്ടപ്പുറം, ബാബു അണ്ണാട്ടേൽ, രമണി മോഹൻദാസ്, ഉദയമ്മ മുരളി, ഷീലാ മോഹനൻ, ലക്ഷ്മി കൊച്ചാപ്പള്ളിൽ, രജനി പ്രകാശൻ, ടി.വി..മോഹൻദാസ് , ഗൗരി പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.