tharattu-kgou-
പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്ക്കെ.ജി. ഒ യൂണിയനും കാനഡ ഒന്റാറിയോയിലെ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബും സംയുക്തമായി നടത്തുന്ന താരാട്ട് പദ്ധതിയുടെ ഭാഗമായുള്ള കിടക്ക വിതരണം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയും കാനഡയിലെ ലണ്ടൻ ഒണ്ടാറിയോ മേഖലയിലെ പ്രവാസി മലയാളി കൂട്ടായ്മയായ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച താരാട്ട് പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പട്ടണം ഗവ. എൽ.പി സ്കൂളിലെയും പറയകാട് മുഹമ്മദൻസ് എൽ.പി സ്കൂളിലെയും കുട്ടികൾക്ക് കിടക്കകൾ വിതരണം ചെയ്തു. പ്രളയദുരന്തത്തിൽ വഞ്ചി നഷ്ടപ്പെട്ട ലെനിൻ ജോസഫിന് ധനസഹായം നൽകി. സിനിമാതാരം സെന്തിൽ കൃഷ്ണ ,കെ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ, ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാർ, സെക്രട്ടറി സി.വി. ബെന്നി, കോശി ജോൺ, പ്രധാന അദ്ധ്യാപിക കെ. ജയ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടമായി ചാലക്കൽ സ്കൂളിലെ ലൈബ്രറി പുനരുദ്ധാരണം ഏറ്റെടുത്തിട്ടുണ്ട് . പ്രളയ ബാധിതർക്കായി ഭവനപദ്ധതിയും നടപ്പാക്കും.