mvpa-63
മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിലെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുന്നു

മൂവാറ്റുപുഴ: മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിലെ ശിലാസ്ഥാപനപെരുന്നാളും പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ് സ്ഥാപന മൂന്നാം വാർഷികവും 17, 18 തീയതികളിൽ നടക്കും. 17ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന, വൈകിട്ട് 6.30ന് പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കൽ സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രസംഗം , രാത്രി 8ന് പ്രദക്ഷിണം, കൈമുത്ത്, നെയ്യപ്പനേർച്ച, ആശീർവാദം, നേർച്ചസദ്യ. 18ന് രാവിലെ 8.45ന് വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ.