അങ്കമാലി: അങ്കമാലി നഗരസഭ ദയ വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയാനന്തര വയോജന അരോഗ്യപരിരക്ഷാക്യാമ്പും കൂട്ടായ്മയും നടന്നു. എഴുപത്തഞ്ചു വയസ് പിന്നിട്ട 24 പേരെ ആദരിച്ചു. കല്ലുപാലം സിയോൺ ഹാളിൽ നടന്ന ചടങ്ങുകൾ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു പൗലോസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ. സലി അദ്ധ്യക്ഷത വഹിച്ചു. രക്ത പരിശോധനയും നടത്തി. കൗൺസിലർ റീത്തപോൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത എന്നിവർ സംസാരിച്ചു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.