കൊച്ചി: റിട്ട. ചവറ കെ.എം.എം.എൽ ജോയിന്റ് ജനറൽ മാനേജരും ട്രാവൻകൂർ സിമെന്റ്‌സ് മുൻ എം.ഡിയുമായിരുന്ന കുലശേഖരമംഗലം മണ്ടോപ്പള്ളി പി. രാജേന്ദ്രപ്രസാദിന്റെ ഭാര്യ പ്രീത പ്രസാദ് (53 - കൊല്ലം നീരാവിൽ എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുലശേഖരമംഗലത്തുള്ള മണ്ടോപ്പള്ളി വീട്ടുവളപ്പിൽ.
കോട്ടയം മുൻ ആർ.ടി.ഒ. കോട്ടയം കോണിപ്പറമ്പിൽ വി.എൻ. നെഹ്‌റുവിന്റെയും പുതുപ്പള്ളി ഗവ. എച്ച്.എസ്.എസിലെ റിട്ട. ഹെഡ്മിസ്ട്രസ് കെ.കെ. ശാന്തമ്മയുടെയും മകളാണ്. മകൾ: പി.ആർ. രാധിക. (വള്ളിക്കാവ് അമൃത എൻജിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി).