കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്കുള്ള വിവിധ അപേക്ഷകൾ കുറഞ്ഞ നിരക്കിൽ തയ്യാറാക്കാം. ഇതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സേവനകേന്ദ്രം തുറന്നു. ജനന മരണ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, പെൻഷൻ അഫിഡവിറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് 15 രൂപയും ജനന സർട്ടിഫിക്കറ്റ് തിരുത്തലിനു 20 രൂപയും ഡി ആൻഡ് ഒ ലൈസൻസിന് 50 രൂപയും വിവാഹ സർട്ടിഫിക്കറ്റിനു 100 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ അപേക്ഷകർ തോന്നുംപോലെ ചാർജ് ഈടാക്കുന്നതായി കൗൺസിൽ യോഗത്തിൽ പരാതി ഉയർന്നതിനെ തുടർന്നാണ് കൗണ്ടർ തുറന്നത്.