namajapagoshayathara-para
പറവൂർ താലൂക്ക് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന മഹാനാമജപഘോഷയാത്ര.

പറവൂർ : പറവൂർ താലൂക്ക് ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പറവൂർ നഗരത്തിൽ നടന്ന മഹാനാമജപ ഘോഷയാത്ര ശരണം വിളികളാൽ മുഖരിതമായി. പെരുവാരം ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ സ്ത്രീകളടക്കം ആയിരങ്ങൾ അണിചേർന്നു. മുൻ ശബരിമല മേൽശാന്തി നാരായണൻ നമ്പൂതിരി രഥത്തിലെ അയ്യപ്പ വിഗ്രഹത്തിൽ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ഘോഷയാത്രയ്ക്ക് ഹൈന്ദവ ആചാര്യന്മാരും കർമ്മസമിതി ഭാരവാഹികളും നേതൃത്വം നൽകി.

തെക്കേനാലുവഴി, പൊട്ടൻ തെരുവ്, മുനിസിപ്പൽ കവല, കച്ചേരിപ്പടി വഴി നഗരം ചുറ്റി ചേന്ദമംഗലം കവലയിൽ സമാപിച്ചു. അയ്യപ്പവിഗ്രഹത്തിൽ മുൻ ശബരിമല മേൽശാന്തി മുൻ ശബരിമല മേൽശാന്തി അത്രശ്ശേരി രാമൻ നമ്പൂതിരി കർപ്പൂര ആരതി നടത്തിയ ശേഷം ഘോഷയാത്രയിൽ പങ്കെടുത്തവരുടെ സമൂഹാ പുഷ്പാർച്ചനയോടെ സമാപിച്ചു.

വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, കെ.കെ. അനിരുദ്ധൻ തന്ത്രി, ജയൻ ഇളയിത്, പറവൂർ ജ്യോതിസ്, എസ്. ജയകൃഷ്ണൻ, എം.പി. ബിനു,കെ.ആർ. രമേഷ് കുമാർ, എം.സി. സാബു ശാന്തി, പ്രകാശൻ തുണ്ടത്തും കടവ്, യമുനാ വത്സൻ, സിന്ധു നാരായണൻകുട്ടി, സ്വപ്ന സുരേഷ്, സുധാ ചന്ദ്, ബാലചന്ദ്രൻ നായർ, വിനോദ് ഗോപിനാഥ്, എം.കെ. സജീവൻ, അനിൽ ചിറവക്കാട്, ലൈജു മങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി. സിനിമാ - സീരിയൽ താരങ്ങളായ ബീന ആന്റണിയും ഭർത്താവ് മനോജും ഘോഷയാത്രയിൽ പങ്കെടുത്തു.