mvpa64
ഫയർഫോഴ്സ് റോഡ് വൃത്തിയാക്കുന്നു.

മൂവാറ്റുപുഴ: അജ്ഞാത വാഹനത്തിൽ നിന്ന് റോഡിൽവീണ ഡീസലിൽ ബൈക്കുകൾ തെന്നി വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എം.സി റോഡിൽ മാറാടി, മീങ്കുന്നം, സാറ്റലെറ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡീസൽ റോഡിലൂടെ ഒഴുകിയത്. ഇതറിയാതെ എത്തിയ ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന്‌ നാട്ടുകാർ റോഡിലെ വാഹനഗതാഗതം തടഞ്ഞ് ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.