അങ്കമാലി: നായത്തോട് കിഴക്കേ പിഷാരത്ത് പരേതനായ പാലേലി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മകൻ ഗോവിന്ദ പിഷാരടി (89) നിര്യാതനായി. തിരുനായത്തോട് ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു
മഞ്ഞപ്ര കാർപ്പിള്ളിക്കാവ്, ആക്കുന്ന് ധർമ്മശാസ്താ ക്ഷേത്രം, തുറവൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, എടനാട് ദുർഗാ ക്ഷേത്രം എന്നിവിടങ്ങളിലെ ദേവസ്വം മാനേജരായിരുന്നു. മൃതദേഹം എറണാകുളം അമൃത മെഡിക്കൽ കോളേജിന് നൽകി. സഹോദരങ്ങൾ: രുഗ്മണി പിഷാരസ്യാർ, ശ്രീദേവി പിഷാരസ്യാർ, പരേതനായ നാരായണ പിഷാരടി, സുഭദ്ര പിഷാരസ്യാർ.