വാഴക്കുളം: പരേതനായ സ്വാതന്ത്ര്യ സമര സേനാനിയും വാഴക്കുളം സെന്റ് ജോർജ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് റിട്ട. അധ്യാപകനുമായ വർക്കി സി. കുറ്റിക്കാട്ടിന്റെ ഭാര്യ മേരിക്കുട്ടി (മറിയക്കുട്ടി - 93) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 9.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബയ്), ജൽസ (റിട്ട. സെക്രട്ടറി, ഫാക്ട് എംപ്ലോയിസ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ബാങ്ക്, ഏലൂർ), ഡെന്നീസ് (ടാറ്റ കെൽട്രോൺ മുൻ ഉദ്യോഗസ്ഥ), സോഫി (അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്., തേവര). മരുമക്കൾ: റ്റെസി, ഫ്രാൻസിസ് മറോക്കി (ഹിൽഡാൽക്കോ മുൻ ഉദ്യോഗസ്ഥൻ, പാതാളം, ഏലൂർ), ജോസ് തയ്യിൽ(റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇടപ്പളളി), ജോസ് ആന്റോ അറയ്ക്കൽ ഗോതുരുത്ത് (റിട്ട. മാനേജർ, കാനറാ ബാങ്ക് എറണാകുളം).