amma-jagadish
Amma jagadish

കൊച്ചി: ആക്രമിക്കപ്പെട്ട നടി മാപ്പ് പറഞ്ഞാലേ അമ്മയിൽ തിരിച്ചെടുക്കൂ എന്ന് ജനറൽ സെക്രട്ടറി സിദ്ദിക്ക് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത് ക്രൂരമാണെന്ന് നടൻ ജഗദീഷ് കേരളകൗമുദിയോട് പറഞ്ഞു.

സിദ്ദിക്കിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ കമ്മിറ്റിയുടേതാണെന്ന രീതിയിൽ അറിയിക്കരുത്. നിയമോപദേശം അനുസരിച്ചാണ് ജനറൽ ബോഡി വിളിക്കേണ്ടതാണെന്ന നിലപാടിലെത്തിയത്. മൂന്നിലൊന്ന് ആളുകൾ ആവശ്യപ്പെടണം എന്നില്ല. എക്സിക്യൂട്ടിവ് കമ്മിറ്റി പറഞ്ഞാൽ ജനറൽ ബോഡിയിൽ എല്ലാവരും പങ്കെടുക്കും.

തന്റെ വാർത്താക്കുറിപ്പിൽ ഉറച്ചുനിൽക്കുന്നതായി അമ്മയുടെ ഒൗദ്യോഗിക വക്താവായ ജഗദീഷ് പറഞ്ഞു. ആഗസ്റ്റ് 7ലെ ചർച്ചയ്ക്ക് ശേഷം പൊതുയോഗം ഉടൻ വിളിക്കാമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ മാദ്ധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ചതാണ്. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കുന്ന കാര്യവും പരിഗണിക്കാമെന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചത്- ജഗദീഷ് വ്യക്തമാക്കി.