മൂവാറ്റുപുഴ: ചാത്തമറ്റം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷി തുടങ്ങി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സന്തോഷ് കുഞ്ഞൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ് ടി.എസ്, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ, ബഷീർ സി.കെ , എൻ.എസ്.എസ് പ്രോഗ്രാം കൺവീനർ അനിൽകുമാർ വി.കെ എന്നിവർ സംസാരിച്ചു. ശ്രീനാരായണ കോളേജിന് സമീപമുള്ള സ്ഥലത്താണ് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.