മൂവാറ്റുപുഴ: മയിലാടുംപാറയിൽ പാറഖനനം നിരോധിച്ച് ഉത്തരവിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുവമോർച്ച പ്രവത്തകർ പ്രകടനം നടത്തി. മയിലാടുംപാറയിൽ ഖനനമാഫിയ പിടിമുറുക്കിയതുമുതൽ ഇതിനെതിരെ പോരാടാൻ യുവമോർച്ച മുൻപന്തിയിലുണ്ടായിരുന്നു. പ്രകൃതിസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് വിളിച്ചോതി പ്രവർത്തകർ അമ്പതോളം വൃക്ഷത്തെകൾനട്ടു. തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സേവാ കൺവീനർ അരുൺ. പി.മോഹൻ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനീഷ് പുളിക്കൻ, അനു. ഒ.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.ചന്ദ്രൻ, സജി ഉന്നക്കുപ്പ, ആർ.ജയറാം, വിഷ്ണു അത്തിക്കുഴി, സിജേഷ്, വിഷ്ണു എന്നിവർ സംസാരിച്ചു.