നെടുമ്പാശേരി: എറൈസ് കേരളയുടെ (ഫേസ്ബുക്ക് കൂട്ടായ്മ) കൈകോർക്കാം ഒരേ മനസായ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹാർദ്ദ സംഗമം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവൻരക്ഷാ പ്രവർത്തകരെ ആദരിക്കൽ, തൊഴിൽ ഉപകരണങ്ങൾ, ഭക്ഷ്യധാന്യക്കിറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സന്ദേശം നൽകി. ഔഷധി ചെയർമാൻ ഡോ.കെ.ആർ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരള മോഹനൻ, ബ്ളോക്ക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിംകുട്ടി, പഞ്ചായത്തംഗങ്ങളായ എം.എസ്. ലിമ, കെ.എം. അബ്ദുൽഖാദർ, വി.എൻ. സജീവ്കുമാർ, എം.ബി. രവി, എസ്.ഐ എ.കെ. സുധീർ, മുഹമ്മദലി ചെങ്ങമനാട്, ഷമീർ പി. ഹസൻ, കെ.എസ്. ഷാജഹാൻ, സി.എസ്. അസീസ്, സി. സുമേഷ്, എം.എം. ഐദ്രോസ്‌കുട്ടി, സാബു പരിയാരത്ത്, ഷാജി കൊച്ചുകടവ് എന്നിവർ സംസാരിച്ചു.