chess
വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച ജില്ലാ ചെസ് ടൂർണമെന്റിൽ ചാമ്പ്യന്മാരായവർ വിശിഷ്ട അതിഥികൾക്കൊപ്പം

ആലുവ: അശോകപുരം വിദ്യാവിനോദിനി ലൈബ്രറി ചെക്ക് മേറ്റ് ചെസ് ക്ലബ്, എറണാകുളം ചെസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ 6, അണ്ടർ 14 ജില്ലാ റാപ്പിഡ് ചെസ് ടൂർണമെന്റ് ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. എം. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എ.എം. കമാൽ, എ.സി. ജോസ്, മാർട്ടിൻ സാമുവൽ, നിജീഷ് കുമാർ എന്നിവർ സംസാരിച്ചു.

അണ്ടർ 6 കാറ്റഗറി ആൺകുട്ടികളുടെ വിഭാഗത്തിൽ അനയ് രാഗേഷ്, സിറിൾ സിറിയക്ക്, ആന്റണി ബോബി എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ കയൽവിഴി, മേഘപ്രമോദ്, ഇബ എലിസബത്ത് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിനവ് ചക്രപാണി, ആരോൺ റോസ്, ആദിത്യ എ. ചുള്ളിക്കാട്, പെൺകുട്ടികളുടെ വിഭാഗത്തിൽ അസ്ത ജോയി, ലക്ഷ്മി രാഗേഷ്, സെറാ ജോ സാം എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനദാനം ടി.ഐ. ഇക്ബാൽ, എ.സി. ജോസ്, സുനിത ഷേണായി, ബിസ്മി അജയ് എന്നിവർ നിർവഹിച്ചു.