മൂവാറ്റുപുഴ: സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മേക്കടമ്പ് ഗവ. എൽ.പി.സ്‌കൂളിൽ പച്ചക്കറി കൃഷി തുടങ്ങി. വാളകം കൃഷി ഓഫീസർ വി.പി.സിന്ധു വിത്തുനട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.കെ. നബീസ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എ. എൽദോസ് , അദ്ധ്യാപകരായ സജീവൻ, നിമിഷ, സൗമ്യ, നിഷ, കൃഷിഭവൻ ഉദ്യോഗസ്ഥരായ ബിനി മക്കാർ, കെ.പി ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പു മുഖേന വിത്ത്, വളം, കൃഷിച്ചെലവ് തുടങ്ങിയവയ്ക്കായി 5000 രൂപയുടെ ധനസഹായം നൽകുന്നുണ്ട്. വാളകം കൃഷിഭവൻ പരിധിയിൽ മൂന്ന് സ്‌കൂളുകൾക്കാണ് പച്ചക്കറിത്തോട്ടം അനുവദിച്ചിട്ടുള്ളത്
.