മൂവാറ്റുപുഴ: ലോക ഭക്ഷ്യദിനം വിപുലമായ പരിപാടിളോടെ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആചരിച്ചു. നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് സ്‌കൂളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. തട്ടുപറമ്പിൽ പ്രവർത്തിക്കുന്ന കെ.എം. ഹസൈനാരിന്റ പലഹാരക്കടയിൽ കുട്ടികൾ ഒരുമിച്ച് കൂടി. പലഹാരങ്ങളുടെ പ്രദർശനം, പലഹാരപ്പാട്ടുപാടൽ, തരംതിരിക്കൽ, മേനിപറയൽ മത്സരം,നാടൻ പലഹാരങ്ങൾ, കൃത്രിമ പലഹാരങ്ങൾ ചർച്ച, പലഹാരങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് കുറിപ്പെഴുതൽ,പലഹാരക്കടക്കാരനുമായി അഭിമുഖ സംഭാഷണം,നാടൻ പലഹാരങ്ങൾ രുചിച്ചു നോക്കൽ എന്നിവയും സംഘടിപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് മുപ്പത്തഞ്ചോളം നാടൻ പലഹാരങ്ങൾ ഒരുക്കി. ഭക്ഷ്യദിന പരിപാടികൾ വാർഡ് മെമ്പർ വി.എച്ച്. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല ഭക്ഷ്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സി.എൻ. കുഞ്ഞുമോൾ, കെ.എം. നൗഫൽ, ഗിരിജ പണിക്കർ, റഹീമബീവി, ജെ. ബീന, വി.എം. ജെസീന, കെ.വി. ശ്രീലത, ദീപുരാജ്, അനില നിസാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.