പറവൂർ : പ്രളയത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട ചേന്ദമംഗലം പഞ്ചായത്തിലെ 150 തയ്യൽ തൊഴിലാളികൾക്ക് പുതിയ തയ്യൽ മെഷീനുകൾ നൽകി. പുനർജനി പറവൂരിന് പുതുജീവൻ എന്നപേരിൽ വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് കൊച്ചിന്റെ സഹകരണത്തോടുകൂടിയാണ് മെഷീനുകൾ വിതരണം ചെയ്തത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ കമ്മ്യൂണിറ്റി സർവീസ് ഡയറക്റ്റർ വൈസ് അഡ്മിറൽ എം.പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. മനോമോഹൻ,വി.ആർ. നായർ, നഗരസഭാ ചെയർമാൻ രമേശ് ഡി. കുറുപ്പ്, ഉഷാതയ്യൽ മെഷീൻ കേരള ഹെഡ് ഷിബു തുടങ്ങിയവർ സംസാരിച്ചു.