mvpa72
മുവാറ്റുപുഴ ഉപജില്ലാ കായിക മേളയിൽ വിജയികളായ വീട്ടൂർ എ ബനേസർ ഹയർ സെക്കൻഡറി സ്കൂൾവിദ്യാർത്ഥികൾ ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.

മൂവാറ്റുപുഴ: ഗവ. മോഡൽ സ്‌കൂളിൽ നടന്ന മൂവാറ്റുപുഴ ഉപജില്ലാ കായിക മേളയിൽ വീട്ടൂർ എ ബനേസർ ഹയർ സെക്കൻഡറി സ്കൂൾ 206 പോയിന്റോടെ ചാമ്പ്യന്മാരായി.193 പോയിന്റ് നേടിയ സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണർ അപ്പായി. മുനിസിപ്പൽ കൗൺസിലർ ജിനു ആന്റണി ട്രോഫികൾ വിതരണം ചെയ്തു. മോഡൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി, ഉപജില്ലാ കൺവീനർ ജോസ് കെ.ജോൺ എന്നിവർ സംസാരിച്ചു.