ആലുവ: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എടത്തല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭക്തർ പങ്കെടുത്ത നാമജപയാത്ര നടത്തി. കുഞ്ചാട്ടുകരയിൽ നടന്ന പൊതുസമ്മേളനത്തിൽ മുതിരക്കാട്ടുമുകൾ ശിവഗിരി പ്രാർത്ഥനാ യൂണിറ്റ് കൺവീനർ വി.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. സി.വി. സജിനി നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ചന്ദ്രശേഖരൻ നായർ, ബൈജു ബാലകൃഷ്ണൻ, പി.കെ. ശശി, എം.കെ. ഉണ്ണിക്കൃഷ്ണൻ, ഷാജി തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഗോപു കൃഷ്ണൻ സ്വാഗതവും സുനിൽ പാലാഞ്ചേരി നന്ദിയും പറഞ്ഞു.