തൃപ്പൂണിത്തുറ: ബംഗാളികൾ ദുർഗാപൂജയ്ക്കായി നിർമ്മിച്ച താൽക്കാലിക ക്ഷേത്രം തൃപ്പൂണിത്തുറക്കാർക്ക് കൗതുകമായി.
അന്യസംസ്ഥാനക്കാരായ ബംഗാളി തൊഴിലാളികളും കുടുംബങ്ങളും ഒത്തുചേർന്ന് ചക്കംകുളങ്ങര ക്ഷേത്രത്തിന് സമീപം സീതാറാം കലാമന്ദിർ അങ്കണത്തിലാണ് സുന്ദരമായ ക്ഷേത്ര മൊരുക്കിയത്.
ക്ഷേത്രം പണികളിൽ വിദഗ്ദ്ധരായ 15ൽ പരം ബംഗാളി തൊഴിലാളികളെ വരുത്തിയാണ് ക്ഷേത്രം പണിതത. പട്ടും തുണിയും സ്‌പോഞ്ചും ഉപയോഗിച് ബഹുനിലകളിൽ നിർമ്മിച്ച ക്ഷേത്രത്തിന് 50 അടിയിലേറെ ഉയരമുണ്ട്. അഞ്ച് ദിവസം കൊണ്ട് പണി പൂർത്തികരിച്ച ക്ഷേത്രത്തിന് 15 ലക്ഷത്തിലധികമായി ചെലവ്.
പൂജക്കായി സിൽവർ പേപ്പറുകളും മറ്റും ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ച ദുർഗ്ഗാ വിഗ്രഹം കാണാൻ ഭക്തജനങ്ങളുടെ വൻ തിരക്കാണ്. ബംഗാളികളുടെ പ്രത്യേകവാദ്യഘോഷങ്ങളോടെ ഇന്നലെ രാവിലെ കളഭ പൂജ നടത്തി. അതിവിശേഷമായ ദുർഗ്ഗാ പൂജയും പ്രത്യേക ചടങ്ങുകളും, കലാപരിപാടികളും ഇന്ന് മുതൽ ആരംഭിക്കും. 19 ന് ആഘോഷങ്ങൾ സമാപിക്കും.