പൂപ്പാനി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ പൂപ്പാനി യൂണിറ്റ് കൺവെൻഷൻ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങളെ മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയ്ക്കു വേണ്ടി മുനിസിപ്പൽ കമ്മിറ്റിയിൽ മികച്ച പ്രവർത്തനം നടത്തുന്ന മുനിസിപ്പൽ കമ്മിറ്റിഅംഗവും ഇരിങ്ങോൾ യൂണിറ്റ് സെക്രട്ടറിയുമായ കെ. നാരായണൻ നായരെയും പൊന്നാടഅണിയിച്ച് ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗവും മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായ എൻ. സോമൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി പി.പി. ദേവസി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.ഇ. ഗംഗാധരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ വത്സല രവികുമാർ, ലിഷാ രാജേഷ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ. രാമചന്ദ്രൻ, പി.സി.ആർ.എ സെക്രട്ടറി എസ്. ഹരികുമാർ, ഗ്രാമീണ വായനശാല പ്രസിഡന്റ് അഡ്വ. ഇ.വി. റെജികുമാർ, പി.പി. ജോൺ, കെ. നാരായണൻ നായർ, എ.ജെ. കുര്യൻ, എം.വി. വർഗീസ്, പി. പ്രഭാകരൻ നായർ, ജി. പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു.