mee-too

കൊച്ചി: 'ആഭാസം' സിനിമയുടെ ലൊക്കേഷനിൽ നടൻ അലൻസിയർ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. നടി ദിവ്യ ഗോപിനാഥിന്റെ 'മീടൂ' വെളിപ്പെടുത്തലിനാണ് ശീതൾ പിന്തുണ പ്രഖ്യാപിച്ചത്.

ആ സിനിമയിൽ തനിക്കും വേഷമുണ്ടായിരുന്നു. സെറ്റിൽ പലപ്പോഴും അലൻസിയർ മദ്യപിച്ചാണ് വന്നത്. ഇവിടുത്തെ മറ്റൊരു നടിയോടും അലൻസിയർ ലിഫ്ടിൽ വച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ, ആ സാഹചര്യം അവർക്ക് മറികടക്കാൻ പറ്റി.

'തൊണ്ടിമുതലും ദൃക്സാക്ഷി'യും കാണാൻ സെറ്റിലുള്ള എല്ലാവരും ഒന്നിച്ചു പോയപ്പോഴും മദ്യലഹരിയിലെത്തിയ അദ്ദേഹത്തോടൊപ്പം സുഹൃത്തായ നടിയാണ് ഇരുന്നത്. വളരെ മോശമായ അനുഭവമാണ് തീയേറ്ററിനുള്ളിൽ നേരിട്ടതെന്ന് പിന്നീടവർ പറഞ്ഞു കേട്ടു. അപ്പോൾ തന്നെ ദിവ്യയുടെ പ്രശ്നവും അറിഞ്ഞതാണ്. ഇപ്പോൾ നായികയായി വന്ന മറ്റൊരു പെൺകുട്ടിയും സെറ്റിലുണ്ടായിരുന്നു. അവരോടുമുള്ള അലൻസിയറിന്റെ നോട്ടം ശരിയായിരുന്നില്ല. ദിവ്യ ഇത് തുറന്ന് പറയാൻ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ!. ശീതൾ പറഞ്ഞു.