കൊച്ചി: മസ്തിഷ്‌ക്ക വളർച്ചയെ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്ന ഘടകങ്ങളെ ആസ്പദമാക്കി അമ്യത ആശുപത്രിയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാതാ അമ്യതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി ഉദ്ഘാടനം നിർവഹിച്ചു. ഡോ. എസ്.ആർ ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. സരസ്വതി. എൽ, ഡോ.വിശാൽ മാർവഹ, ഡോ. ഡി.എം. വാസുദേവൻ, ഡോ.എലിസബത്ത് എബ്രഹാം എന്നിവർ സംസാരിച്ചു.
വ്യക്തികളുടെ ശിശു-കൗമാരപ്രായം മുതൽ പ്രായപൂർത്തിയാകുന്നതു വരെ മസ്തിഷ്‌ക്ക വികസനം നല്ല രീതിയിൽ നേടുന്നതിന് എങ്ങനെ സഹായിക്കാമെന്ന് വിശകലനം നടത്തി. വൈകാരിക വൈകല്യങ്ങൾ, ബുദ്ധിവികസനം എന്നിവ മെച്ചപ്പെടുത്തി വ്യക്തികൾക്ക് ജീവിതത്തിൽ വിജയം കൈവരുത്തുന്നതും ചർച്ച ചെയ്തു.