കൊച്ചി : ലോകപ്രശസ്തമായ സെലിബ്രിറ്റി ക്രൂയിസിന്റെ നവീകരിച്ച ആഡംബരക്കപ്പൽ സെലിബ്രിറ്റി കോൺസ്‌റ്റെലേഷൻ ഡിസംബറിൽ കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും മുംബയിൽ നിന്നും വിനോദസഞ്ചാരികളുമായി കപ്പൽ പര്യടനത്തിന് പുറപ്പെടും.
യഥാക്രമം ആറും എട്ടും ദിവസത്തിന് ശേഷം തിരിച്ചെത്തുന്ന കപ്പൽ ഇന്ത്യയിലെയും
യു.എ.ഇയിലെയും തുറമുഖങ്ങൾ സന്ദർശിക്കും. ദുബായിൽ രണ്ടു
ദിവസവും അബുദാബിയിലും മുംബയിലും ഓരോ ദിവസവും രാത്രി
തങ്ങും.
ദുബായിൽ ക്രിസ്‌മസ്, നവവത്സര ആഘോഷങ്ങൾ
അവിസ്മരണീയമാക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സെലിബ്രിറ്റി ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധികളായ തിരുൺ ട്രാവൽ മാർക്കറ്റിംഗിന്റെ ചീഫ് എക്‌സിക്യുട്ടീവ് രത്‌ന ഛദ്ദ അറിയിച്ചു.
കിടിലൻ സൗകര്യങ്ങൾ
ആഡംബര സൗകര്യങ്ങൾ കൊണ്ട് സമ്പന്നമായ മില്ലേനിയം ക്ലാസ് കപ്പലായ സെലിബ്രിറ്റി കോൺസ്‌റ്റെലേഷനിൽ വിനോദത്തിന് വിപുലമായ
സൗകര്യങ്ങളുണ്ട്. ഇന്ത്യൻ വിഭവങ്ങളും പാനീയങ്ങളും ലഭിക്കുന്ന
ഭക്ഷണശാലകൾ, നൂതനമായ ശബ്ദ-ദൃശ്യാനുഭവം നൽകുന്ന ആധുനിക തിയേറ്റർ, വിശാലമായ റൂഫ് ടോപ്പ് ലോഞ്ച്, കുട്ടികളുടെ കളിസ്ഥലം, സ്വിമ്മിംഗ് പൂൾ, സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെന്റർ തുടങ്ങിയവ യാത്രികർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കും.
പ്രത്യേക ഇന്ത്യൻ വിഭവങ്ങളും പാനീയങ്ങളും ഉൾപ്പെടുന്ന പാക്കേജിന്റെ നിരക്ക് ഒരു യാത്രികന് അര ലക്ഷം രൂപയ്ക്ക് മുകളിലാണ്.