മൂവാറ്റുപുഴ : ലോക ഭക്ഷ്യദിനത്തിൽ നാടൻ ഭക്ഷ്യമേളയുമായി മുളവൂർ എം.എസ്.എം സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധപിടിച്ചുപറ്റി. ഭക്ഷ്യമേള സ്‌കൂൾ മാനേജർ എം എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധതരം നാട്ടുവിഭവങ്ങൾ ഉണ്ടാക്കി സ്‌കൂളിൽ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി .ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. അദ്ധ്യാപകരായ എം.എ. ഫാറൂഖ്, മുഹമ്മദ് കുട്ടി , ഷംനാ.ഇ.ബി, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.