പറവൂർ : പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിയെ പുനർജീവിപ്പിക്കുന്നതിനായി ഇന്ത്യയിലെ പ്രശസ്ത ഫാഷൻ ഡിസൈനർമാരായ ഗൗരവ് ജയ് ഗുപ്ത, കരിഷ്മ ഷാഹ്നി, ശ്രേയ ഓസ എന്നിവർ കൈത്തറി സംഘങ്ങൾ സന്ദർശിച്ചു. ചേന്ദമംഗലം കവലയിലുള്ള സംഘം 3428, സംഘം എച്ച് 191 എന്നിവടങ്ങളിലാണ് സന്ദർശനംനടത്തിയത്. അന്താരാഷ്ട്ര വിപണയിലടക്കം ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സന്ദർശനം സംഘം അറിയിച്ചു. ഫാഷൻ കൺസൾട്ടന്റ് രമേഷ് മേനോൻ, സംഘം പ്രസിഡന്റ് ടി.എസ്. ബേബി, സെക്രട്ടറി എം.പി. പ്രീയദർശിനി തുടങ്ങിയവരുമായി കൈത്തറി പുനരുദ്ധാരണത്തെക്കുറിച്ച് ചർച്ച നടത്തി.